ബുഖാരിയുടെ തനിനിറം "സ്വഹീഹുല്‍ ബുഖാരി" വായിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരാള്‍ ക്ക് താനുദ്ദേശിക്കുന്ന ഒരു ആശയത്തിലേക്കു എത്തിച്ചേരണമെങ്കില്‍ വളരെ പ്രയാ സപ്പെടേണ്ടി വരും.ഹദീസു ഗ്രന്ഥങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സ്വ ഹീഹുല്‍ ബുഖാരി.ഒരേ ഹദീസു തന്നെ വ്യത്യസ്ഥ അധ്യായങ്ങളുടെ ചുവട്ടില്‍ വ്യ ത്യസ്ഥ സനദുകളോടും,തലക്കെട്ടുകളോടും കൂടി ഉദ്ധരിക്കുക എന്നത് ഇദ്ദേഹത്തി ന്റെ പതിവാണ്. പിന്നെ ഇദ്ദേഹത്തിന്റെ മാത്രം ഒരു രീതിയാണ് ഹദീസുകളെ ക൪മ്മശാസ്ത്രപരമായി വേ൪തിരിക്കുക എന്നത്.അതുകൊണ്ടു പ്രത്യേകിച്ചു യാതൊ രു പ്രയോജനവും ഇല്ല താനും. സ്വഹീഹുല്‍ ബുഖാരി ഒറ്റ നോട്ടത്തില്‍ തന്നെ ക്രമീകരണം ആവശ്യമുള്ള ഗ്രന്ഥമാ ണ് എന്നുറപ്പാണ്.അദ്ദേഹത്തിനു ഒരു ഗ്രന്ഥ ക൪ത്താവിന്റെ നിലവാരം പോലും ഇല്ല എന്നതാണ് സത്യം.
ഇദ്ദേഹത്തിന്റെ തന്നെ കാലഘട്ടക്കാരുടെ ഗ്രന്ഥങ്ങളാ യ ,صَحِيح مُسلم ,طَبَقَات ابن سَعَد പോലെയുള്ള ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്താല്‍ ബുഖാരിയേക്കാള്‍ അവക്കാണ് ചിട്ടയും ക്രമീകരണവും അധ്യായം തിരി ച്ചുള്ള ഒരു ക്രമവുമൊക്കെയുള്ളത്.കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും അ ദ്ദേഹത്തിന്റെ ഗ്രന്ഥം നാം സൂക്ഷ്മമായി പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ഗൂഢ ഉദ്ദേശവും,നീചമായ ലക്ഷ്യവും നമുക്കു വ്യക്തമാകും.അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസു കള്‍ ബാഹ്യമായി നല്ലതാണ് എന്നു തോന്നാമെങ്കിലും ,ആ ഹദീസുകള്‍ക്കിടയിലൂ ടെ ഇസ്ലാമിന്റെ പ്രവാചകനെയും,ഖു൪ആനിനെയും,അല്ലാഹുവിനേയും വികൃതമാ ക്കി ചിത്രീകരിക്കുക എന്ന തന്റെ ഉദ്ദേശം നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുക യും ചെയ്യുന്നു.
അവള് പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ എന്നെയും അവരില്‍ ഉള്‍പ്പെടുത്താന്‍ പ്രാ൪ ത്ഥിക്കൂ എന്നു ഞാന്‍ പറഞ്ഞു:അപ്പോള്‍ റസൂല്‍ അവള്‍ക്ക് വേണ്ടി പ്രാ൪ത്ഥിച്ചു. പിന്നെയും നബിയുടെ തല അവളുടെ മടിയില്‍ വെച്ചു.പിന്നെ ചിരിച്ചുകൊണ്ട് എ ണീറ്റു. താങ്കളെ ചിരിപ്പിച്ചതെന്താണെന്ന് ഞാന്‍ നബിയോടു ചോദിച്ചു:റസൂല്‍ പറ ഞ്ഞു: എന്റെ സമുദായത്തിലെ ജനങ്ങളെ അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ യോദ്ധാ ക്കളായി എനിക്കു കാണക്കാക്കപ്പെട്ടു.(ആദ്യം പറഞ്ഞതുപോലെ)അവള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എന്നെയും അക്കൂട്ടത്തില്‍ ഉള്‍പെടുത്താന്‍ പ്രാ൪ത്ഥിക്കൂ.അ പ്പോള്‍ അവരില്‍ ഒന്നാമതായി നീയുണ്ടായിരിക്കുമെന്നു നബി പറഞ്ഞു. അങ്ങിനെ അബൂസുഫ് യാന്റെ മകന്‍ മുആവിയയുടെ കാലത്ത് സമുദ്രത്തിലൂടെ ഞാന്‍ സവാരി ചെയ്യുകയും സമുദ്രത്തില്‍ നിന്നും പുറപ്പെട്ട വേളയില്‍ ജീവിയുടെ മുകളില്‍ തള്ളി യിടപ്പെട്ട് ഞാന്‍ മരിച്ചു. ഇവിടുത്തെ ഏറ്റവും വലിയ തമാശ ഈ ഹദീസു റിപ്പോ൪ട്ടു ചെയ്ത ഉമ്മു ഹറാം ത ന്നെ ഈ ഹദീസു പൊളിക്കുന്നു എന്നതാണ്.അവള്‍ തന്നെയാണ് പറയന്നത് ഞാന്‍ മരിച്ചു എന്ന്,ചിലപ്പോള്‍ അവള്‍ മരിച്ച ശേഷം പരലോകത്തു വെച്ചായിരി ക്കും ഈ ഹദീസു റിപ്പോ൪ട്ടു ചെയ്തിട്ടുണ്ടായിരിക്കുക!വാവ് രണ്ടു പേജുകള്‍ക്കു ശേഷം ഇതേ ഹദീസ് തന്നെ ചില മാറ്റങ്ങളോടു കൂടി മറ്റൊരു അധ്യായമായ بَابُ فَضْلُ مَن يصْرع فِى سَبِيل اللَّهِ فَمَاتَ فَهُوَ مِنْهُم എന്ന അധ്യായത്തിന്‍ കീഴില്‍ ഉദ്ധരിക്കുന്നു.
ഉമ്മു ഹറാം പറഞ്ഞതായി റിപ്പോ൪ ട്ടു ചെയ്യുന്നു.: نَامَ النَّبِيُّ يَومًا قَرِيبًا مِنِّى ثُمَّ اسْتَيْقَظَ يَبْتَسِمُ فَقُلْتُ: مَا أَضْحَكَكَ؟ قَال أُنَاسٌ مِنْ أمَّتِى عُرِضُوا عَلىَّ يرْكَبُون هذَا البحر الأخْضَرَ كَالْمُلُوك عَلَى الأسرة قَالت فَادعُو اللَّهَ أن يَجْعَلَنِى مِنهُم فَدَعَا لَهَا ثُمَّ نَام الثَّانِية ففَعَل مثْلَهَا فَقَالت مِثْل قَوْلِهَافَأجَابَهَا مِثْلَهَا فَقَالت أدع اللَّهَ أَن يَجْعَلَنِى مِنهم فَقَال:أَنْتِ مِنَ الأوَّلِينَ فَخَرَجَتْ مَعَ زَوْجِهَا عِبَادة بن الصامت غَازِيًا أوَّل من رَكِب المسْلِمُون الْبَحْرَ مَعَ مُعَاوِية فَمَا انصرفُوا من غَزْوِهم قَافِلينَ فَنَزلُوا الشام ففرَّتْ إِلَيْهَا دَابَّتْهَا لِتركبها فصرعتها فماتتْ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും മുകളില്‍ പറഞ്ഞ അ൪ത്ഥം തന്നെയാണ് ഈ ഹ ദീസിന്റേതും. പിന്നീട് ബുഖാരി ഇതേ ഹദീസു തന്നെ ചെറിയ വ്യത്യാസങ്ങളോടുകൂടി بَابُ غَزْو الْمرأة فِى البَحر 4 (സമുദ്രത്തില്‍ സ്ത്രീയുടെ യുദ്ധം) എന്ന ഒരു പുതിയ തലക്കെട്ടിനു കീഴില്‍ ഈ ഹദീസ് ഉദ്ധരിക്കുന്നു. ബുഖാരി പറയുന്നതു നോക്കൂ:- دَخَلَ رَسُول اللَّه عَلَى ابنة ملحَان فَاتَّكأَ عِندهَا ثُمَّ ضَحكَ فَقَالت:لِم تَضحكُ يَا رَسُول اللَّه فَقَال نَاسٌ مِن أُمَّتِى يَرْكَبُون البحر...........................إِلخ “മല്‍ഹാന്റെ മകളുടെ (ഉമ്മു ഹറാം)അടുത്ത് നബി പ്രവേശിച്ചു. അവളെ ചാരി നിന്നു കൊണ്ട് നബി ചിരിച്ചു.താങ്കള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് അവള്‍ ന ബിയോട് ചോദിച്ചു...............................................................(അവസാനം വരെ) ഈ ഹദീസു വീണ്ടും പുതിയ രൂപത്തില്‍ بَابُ مَا قِيلَ فِي قِتَال الرُّوم (റോമുകാരുമായുള്ള യുദ്ധത്തെ ക്കുറിച്ച്........) എന്ന തലക്കെട്ടില്‍ ഉദ്ധരിക്കുന്നു.
അതൊന്നു നോക്കൂ:- أَن أَحدهم أَتى عبادةبن الصامت فى حمص وهو فى بِنَاء له وَمعه أم حَرَام التى روت الحديث أَول جيشٍ مِن أُمتِى يَغْزُون البحر قد أَوجبُوا قالت أم حرَام قُلت يَا رسُول الله أنَا فِيهم ؟قَال أَنْتِ فِيهم …..................إلخ പിന്നീട് ഇയാള്‍ ഇതേ ഹദീസു തന്നെ بَابُ من زَار قَومًا فَقَال- أَي نَام القيلُولة- عِندهم (ഒരു ജനതയെ സന്ദ൪ശിക്കുകയും അവരുടെ അടുത്ത് ഉച്ചയുറക്കം ഉറങ്ങു കയും) എന്ന തലക്കെട്ടിനു കീഴില്‍ ഉദ്ധരിക്കുന്നു.മുകളില്‍ ഉദ്ധരിച്ച ഹദീസുകളുടെ നമ്പറുകള്‍(5809,2580,6541,2927,298) ഈ ഹദീസുകളെക്കൊണ്ടെല്ലാം ബുഖാരി എന്താണ് ഉദ്ദേശിക്കുന്നത്?പരിശുദ്ധനാ യ നമ്മുടെ പ്രവാചകന്‍ ഉമ്മു ഹറാം എന്ന ഒരു സ്ത്രീയുടെ അടുത്ത് പ്രവേശിക്കാറു ണ്ടായിരുന്നു എന്നും അവളുടെ കൂടെ കിടന്നുറങ്ങാറുണ്ടായിരുന്നു എന്നും ,അവളുടെ മടിയില്‍ കിടന്നുറങ്ങുമ്പോള്‍ നബിയുടെ മുടി ചീകി കൊടുക്കാറുണ്ടായിരുന്നു എന്നും നമ്മെ വിശ്വസിപ്പിക്കുക എന്നതല്ലേ ഇയാളുടെ ലക്ഷ്യം?ബാക്കി ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം അവയുടെ സഹായത്തിനുവേണ്ടി മാത്രമുള്ളതാണ്.നമ്മു ടെ ദൂതനെ പരിഹസിക്കുക എന്നതല്ലേ ഇയാളുടെ ജോലി?ഉമ്മു ഹറാം എന്ന പേ രു തന്നെ ഇയാള്‍ മനഃപ്പൂ൪വ്വം കണ്ടു പിടിച്ചതല്ലേ?എന്തിനാണ് നബി അവളുടെ മടിയില്‍ കിടന്നുറങ്ങുന്നത്? നബിക്ക് കിടന്നുറങ്ങാന്‍ പത്ത് പന്ത്രണ്ട് ഭാര്യമാരു ടെ മടികള്‍ ഇവ൪ ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ?ഒരു ഹദീസില്‍ പറയുന്നു മടിയി ല്‍ കിടന്നുറങ്ങുമ്പോള്‍ ചിരിച്ചു എന്നു.മറ്റൊരു ഹദീസില്‍ പറയുന്നു അവളെ ചാരി നില്‍ക്കുമ്പോള്‍ ചിരിച്ചു എന്ന്,അങ്ങിനെ എന്തെല്ലാം നുണകള്‍ നബിയെക്കുറിച്ച്? നമ്മുടെ നബി ഇതില്‍ നിന്നെല്ലാം എത്രയോ ഉന്നതനാണ്.നമുക്കു അങ്ങിനെയുള്ള റസൂല്‍ മതി. ഖു൪ആന്‍ പഠിക്കുക ,പ്രചരിപ്പിക്കുക സ്ഥാപിച്ചെടുക്കുക!
കൂടുതല്‍ വായനക്ക് ഈ ലിങ്കു സന്ദര്‍ശിക്കുക http://www.thequranicvision.com/
ഇത്തരം ഹദീസുകള്‍ വ്യത്യസ്ഥ അധ്യായങ്ങളുടെ ചുവടെ ഉദ്ധരിക്കാ ന്‍ അദ്ദേഹം അവസരം കാത്തിരിക്കുന്നതായും നമുക്കു കാണാന്‍ സാധിക്കും.ഇത്ത രം അധ്യായങ്ങള്‍ കൊണ്ടു വരുന്നതിലൂടെ തന്റെ ഉദ്ദേശം നടപ്പിലാക്കുകയാണ് ബുഖാരി ചെയ്യുന്നത്. നമ്മുടെ ഒരു ശത്രുവിനെ ചതിക്കാന്‍ നാം ഉദ്ദേശിക്കുകയാണെങ്കില്‍ ഒരു കപ്പ് വി ഷമെടുത്ത് നീ ഇതു എനിക്കു വേണ്ടി കുടിക്കൂ എന്നു പറയലല്ല ബുദ്ധി.മറിച്ച് ഒരു കപ്പ് തേനെടുത്ത് അതില്‍ വിഷം കല൪ത്തി ഇതി ശുദ്ധവും നിനക്കു ഗുണമുള്ള പാനീയവുമാണെന്നു പറഞ്ഞ് അവനെ ധരിപ്പിച്ച് കുടിക്കാന്‍ കൊടുക്കലാണ് ബു ദ്ധി. ഈ ബുദ്ധിയാണ് ബുഖാരി പ്രയോഗിച്ചിട്ടുള്ളത്.
പ്രത്യക്ഷത്തില്‍ നല്ലതാണെ ന്നു തോന്നിപ്പിക്കുന്ന ഹദീസുകളിലൂടെ നബിയെക്കുറിച്ചുള്ള ഹദീസുകള്‍ പറയുക. അവക്കിടയിലൂടെ തന്റെ ഉദ്ദേശവും നടപ്പിലാക്കുക.അതില്‍ പെട്ടതാണല്ലോ കേര ളത്തില്‍ ഇപ്പോള്‍ ച൪ച്ച ചെയ്തുകൊണ്ടിരിക്കുന്ന മുടി. അതുപോലെ നബിയുടെ മ ലത്തിനും മൂത്രത്തിനും വിയ൪പ്പിനും തുപ്പലിനും എല്ലാം പുണ്ണ്യവും പരിശുദ്ധിയും ഉണ്ടെന്നു പറയുന്ന ഹദീസുകളില്‍ വിശ്വസിക്കുന്ന മുസ്ലിം സമൂഹമാണ് ഇന്നുള്ളത്. അതുകൊണ്ടു തന്നെ മുടിക്കെതിരില്‍ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവു വരേണ്ടി വന്നു.
മുസ്ലിം സമൂഹത്തിലെ പരിഷ്ക൪ത്താക്കള്‍ മുടിയുടെ സനദും തിരഞ്ഞു ന ടക്കുകയാണ് ഇപ്പോഴും. ഉമ്മു ഹറാമിനെക്കുറിച്ചു് ബുഖാരി ഉദ്ധരിക്കുന്ന ഹദീസു തന്നെ മതി അയാളുടെ നീചവും നികൃഷ്ടവുമായ ഉദ്ദേശം മനസ്സിലാക്കാന്‍.നബി ആ സ്ത്രീയുടെ അടുത്ത് പ്ര വേശിക്കാറുണ്ടായിരുന്നു വെന്നും അവളുടെ അടുത്ത് ഉറങ്ങാറുണ്ടായിരുന്നു എന്നും പച്ചക്കള്ളം നബിയുടെ പേരില്‍ ഇയാള്‍ പറഞ്ഞുണ്ടാക്കുന്നു.ഇതെല്ലാം വിശ്വസി ക്കുന്നവ൪ നബിയെ സ്നേഹിക്കുന്നവരും,നമ്മുടെ മുത്തു നബിയുടെ പരിശുദ്ധിക്ക് കോട്ടം തട്ടുന്ന ഒന്നും വിശ്വസിക്കേണ്ടതില്ല എന്നു പറയുന്ന നാം നബിയെ വെറു ക്കുന്നവരും എന്തൊരു വിരോധാഭാസം.ഉമ്മു ഹറാമിനെ ക്കുറിച്ചുള്ള ഹദീസുകള്‍ വ്യത്യസ്ഥ തലക്കെട്ടുകളുടെ താഴെ വ്യത്യസ്ഥ രൂപത്തില്‍ ഇയാള്‍ ഉദ്ധരിക്കുന്നു. ചില ഉദാഹരണങ്ങള്‍ താഴെ ഉദ്ധരിക്കാം.
الدُّعَاء بِالْجِهَاد وَالشَّهَادة لِلرِّجَال وَالنِّسَاء ( ജിഹാദു നടത്തുകയും രക്തസാക്ഷിയാവുകയും ചെയ്ത പുരുഷന്മാ൪ക്കും സ്തീകള്‍ക്കും വേണ്ടിയുള്ള പ്ര൪ത്ഥന.)ഈ അധ്യായത്തിന്റെ താഴെ ബു ഖാരി ഉദ്ധരിക്കുന്നു. كَانَ رَسُولُ اللَّه يَدْخُلُ عَلَى أم حَرَام بِنْتُ مَلْحَان فَتُطْعِمه وَكَانَت أم حَرَام تَحْتَ عِبَادة بن الصَّامِتْ فَدَخَلَ عَلَيْهَا رَسُولُ اللَّهِ صلعم فَأطْعمته وَجَعَلَتْ تفلى رَأسَهُ فَنَام رَسُولُ اللَّه صلعم ثُمَّ اسْتَيْقظَ وَهُوَ يَضْحَكُ .قَالَتْ:وَمَا يضْحكُكَ يَا رَسُولُ اللَّه؟ نَاسٌ مِّن أُمَّتِى عرضُوا عَلَىّ غزَاة فِي سَبِيلِ اللَّهِ يَرْكَبُون ثبج هذا البحر مُلوكًا عَلى الاسرة شَك إِسْحاق .قَالتْ : قُلْتُ يَا رَسُول اللَّه اُدْعُ اللَّهَ أَن يَجْعَلَنِي مِنْهُم. فَدعَا لَهَا رَسُولُ اللَّه. ثُمَّ وَضَعَ رَأسَهُ ثُمَّ اسْتَيْقَظَ وَهُو يَضْحَكُ ,قُلْتُ وَمَا يَضْحككَ يَا رَسُلُ اللَّه ؟قَال نَاسٌ مِن أُمَّتِى عرِضُوا عَلَىَّ غزَاة فِي سَبِيل اللَّهِ كَمَا قَال فِي الأوَّلِ,قَالتْ :فَقُلْتُ يَا رَسُولُ اللَّهِ أدع اللَّهَ أَن يَجْعلَنِى مِنْهُم ,قَال أَنتَ مِن الأوَّلِينَ فَرَكِبْتُ البَحر قِي زَمَان مُعَاوِية بن أَبى سُفيَان فصرعتْ عن دَابَّتِهَا حِين خَرجَت مِن البحر فهلكتْ. അല്ലാഹുവിന്റെ ദൂതന്‍ മല്‍ഹാന്റെ മകള്‍ ഉമ്മു ഹറാമിന്റെ അടുത്ത് പ്രവേശിക്കുക യും അവള്‍ അദ്ദേഹത്തിനു ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു.ഉബാദത്ത് ബ് നു സ്വാമിത്തിന്റെ കീഴിലായിരുന്നു അവള്‍ .റസൂല്‍ അവളുടെ അടുത്ത് പ്രവേശിക്കുക യും അവള്‍ അദ്ദേഹത്തിനു ഭക്ഷണം നല്‍കുകയും അവള്‍ അദ്ദേഹത്തിന്റെ മുടി ചീ കിക്കൊടുക്കുകയും ചെയ്തു.അപ്പോള്‍ റസൂല്‍ ഉറങ്ങുകയും പിന്നീട് ചിരിച്ചുകൊണ്ട് ഉറക്കമുണരുകയും ചെയ്തു. അവള്‍ പറഞ്ഞു:അല്ലാഹുവിന്റെ ദൂതാ താങ്കളെ ചിരിപ്പി ച്ചതെന്താണ്?എന്റെ സമുദായത്തിലെ ജനങ്ങള്‍ അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ഈ സമുദ്രത്തിന്റെ ഉച്ഛിയില്‍ യോദ്ധാക്കളായി പോകുന്നത് എനിക്കു കാണിക്കപ്പെട്ടു. രാജാക്കന്മാരായിട്ടല്ല രാജാക്കന്മാരെപ്പോലെ എന്നു(ഇസ്ഹാഖിനു സംശയം)
കൂടുതല്‍ വായനക്ക് ഈ ലിങ്കു സന്ദര്‍ശിക്കുക http://www.thequranicvision.com/