മഹത്‌മൊഴികള്‍

2012 ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഖുറാന്‍ എന്ന വേദത്തെ പരിഹസിക്കുന്നവര്‍ ആര് ?

ഖുര്‍ആനിന്‍റെ  ആളുകള് എന്ന് പറഞ്ഞു ഹദീസിന്‍റെ ആളുകളായി നടക്കുന്നവര്‍  തന്നെ ഈ ഖുറാന് പഠിക്കാന്‍ ശ്രമികാതെ ഏതോ കാലത്തുള്ള ഏതോ  അപ്പൂപ്പന്‍ മാര് എഴുതി വെച്ചത് തൊണ്ട തൊടാതെ വിഴുങ്ങി അതിനെ  ന്യായീകരിച്ച് ന്യായീകരിച്ച്  സമൂഹത്തിന്‍റെ മുന്‍പില്‍ ഈ ഖുറാന്‍ എന്ന മഹത്തായ ആശയത്തെ അപഹാസ്യരാക്കുന്നതില്‍  ഇവര്‍ (ഭുഹാരി ,മുസ്ലിം തുടങ്ങി കാക്ക തൊള്ളായിരം ഹദീസ് സ്വികരിക്കുന്നവര്‍ ) അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്നു  ,ഒരു ഉദാഹരണം :- ഒരു സ്ത്രീ മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്യപെട്ടാല്‍ പിന്നെ വേറെ ഒരാള്‍  വിവാഹം ചയ്തു അയാള്‍ വിവാഹമോചനം ചെയ്തശേഷം മാത്രമേ ആദ്യ ഭര്‍ത്താവിനു വീണ്ടും അവളെ വിവാഹം കഴിക്കാന്‍  പാടുള്ളൂ എന്നാണ് ഇവര്‍ ഹദീസിലൂടെ ലോകത്തെ പഠിപ്പിക്കുന്നത് .


പക്ഷെ ഖുറാന്‍ എന്ത് പറയുന്നു എന്ന് നോക്കാം
ദയവായി ഖുറാന്‍ വായിക്കുന്ന അവസരത്തില്‍   ഇവരുടെ ബ്രാക്കറ്റ് വായികരുത് അത് നിങ്ങളുടെ ചിന്തയെ  വഴി തിരിച്ചു വിടും ബ്രാക്കറ്റിലൂടെ  ശരിക്കും  ഖുറാനില്‍കൈ കടത്തല് ആണ് നടത്തിയിരിക്കുന്നത് ശുദ്ധ മായ ഖുറാന് മാത്രം വായികുക

2:229 (മടക്കിയെടുക്കാന് അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില് മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് നല്ല നിലയില് പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള് അവര്ക്ക് (ഭാര്യമാര്ക്ക്) നല്കിയിട്ടുള്ളതില് നിന്നു യാതൊന്നും തിരിച്ചുവാങ്ങാന് നിങ്ങള്ക്ക് അനുവാദമില്ല. അവര് ഇരുവര്ക്കും അല്ലാഹുവിന്റെ നിയമപരിധികള് പാലിച്ചു പോരാന് കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്ക്ക് (ദമ്പതിമാര്ക്ക്) അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുവാന് കഴിയില്ലെന്ന് നിങ്ങള്ക്ക് ഉല്ക്കണ്ഠ തോന്നുകയാണെങ്കില് അവള് വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില് അവര് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല് അവയെ നിങ്ങള് ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള് ആര് ലംഘിക്കുന്നുവോ അവര് തന്നെയാകുന്നു അക്രമികള്.
2:230 (ഇനിയും (മൂന്നാമതും) അവന് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് അതിന് ശേഷം അവളുമായി ബന്ധപ്പെടല് അവന് അനുവദനീയമാവില്ല; അവള് മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന് (പുതിയ ഭര്ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില് അവരിരുവര്ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.

വിഷയത്തിലേക്ക് വരാം """വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില് മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്"""""

ഇവര്‍ എഴുതിയ മലയാള  പരിഭാഷയില്‍ നിന്ന് പോലും കാര്യം ഗ്രഹിക്കാന്‍ പ്രയാസം ഇല്ല
രണ്ടു പ്രാവശ്യം വിവാഹ മോചിത ആയ സ്ത്രീയെ കൂടെ നിര്ത്തുക ?? അല്ലെങ്കില് നല്ല നിലയില് പിരിച്ചയക്കുക ?? ഈ പിരിച്ചയക്കല് എന്താണ് ?? കയര് പിരിക്കുന്നത് പോലെ പിരിക്കല്‍ ആണോ ??

പ്രശനം എന്തെന്ന് വെച്ചാല് തലാക് എന്ന വാക്കിനു വിവാഹ മോചനം എന്ന് മാത്രം അല്ല പിരിഞ്ഞിരിക്കുക എന്ന അര്ഥം കൂടിയുണ്ട് ( divorce എന്നതിന് ഇതേ അര്‍ത്ഥം  തന്നെ ) അവിടെ രണ്ടു പ്രാവശ്യം പിരിഞ്ഞിരുന്നാല്‍ മൂന്നാമതും ആവര്‍ത്തിച്ചാല്‍ അവര് വീണ്ടും വിവാഹിതരാകണം അല്ലാതെ ആദ്യത്തെ വിവാഹം തുടരാന്‍ വേദം അനു വദികുന്നില്ല ഈ സത്യം അറിഞ്ഞോ അറിയാതെയോ മറച്ചു വെച്ച് ഖുരാനിനെ ലോകത്തിനു  മുന്നില്‍അപഹാസ്യമാക്കുന്നത് എന്തിനു വേണ്ടി ??
ഒരു ശപഥം മൂലം ആവാം ( ദേഷ്യത്തില് ശപഥം ഉണ്ടാകുന്നതു ) അത് 4 മാസം എന്നൊക്കെ ഖുറാന്‍ വായിച്ചാല്‍  മനസിലാക്കാം  കൂടുതല്‍ നീട്ടുന്നില്ല   ഖുറാന്‍ സ്വയം വായിച്ചു മനസിലാക്കുക !പഠിക്കുക !പിന്തുടരുക !
ഖുറാന്‍ ലളിതമാണ് നിഷ്കളങ്ക മനസോടെ സമീപിക്കുക  മുന്‍ ധാരണകള്‍ ഒഴിവാക്കി വായിക്കുക .


ഇതു ടിപ്പു കേരളയുടെ നോട്സില്‍ നിന്നും http://www.facebook.com/tippu.kerala

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ